സ്വന്തം വൈദ്യുതിയുമായി ലേബര്‍ഇന്ത്യ സ്‌കൂള്‍

Sunday 27 August 2017 10:17 pm IST

മരങ്ങാട്ടുപള്ളി: സ്‌കൂളിലേക്ക് ആവശ്യമുള്ള വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തിയ ലേബര്‍ ഇന്ത്യസ്‌കൂള്‍ വ്യത്യസ്തമാവുകയാണ്. 50 കിലോവാട്ട് വൈദ്യതിയാണ് ഉല്പാദിപ്പിക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തില്‍ നിന്നും വ്യത്യസ്ഥമായി സ്‌കൂളുകളില്‍ പകല്‍ സമയത്താണ് വൈദ്യുതി ഉപയോഗം കൂടുതല്‍ വേണ്ടി വരുന്നത്. സോളാര്‍ പാനലില്‍ നിന്ന് നേരിട്ട് വൈദ്യുതി ലഭ്യമാകുന്നു എന്നതിനാല്‍ വൈദ്യുതി ശേഖരിച്ച് ഉപയോഗിക്കുവാനുള്ളവാനുള്ള ബാറ്ററിയുടെ അധികചിലവും ലാഭിക്കാന്‍ സാധിക്കും. സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള പദ്ധതിക്ക് അനര്‍ട്ടിന്റെ സഹായവും ഉണ്ടായിരുന്നു. സ്‌കൂളിലെ പ്രതിദിന ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബി ക്ക് കൊടുത്തുകൊണ്ട് ആണ് ഈ ആശയം ആവിഷ്‌കരിച്ചിരിക്കുന്നത്. പരിസ്ഥതി സൗഹൃദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്്. നാലേക്കര്‍ കൃഷിസ്ഥലത്തെ ജൈവകൃഷി, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ്‌റ് പ്ലാന്റ്, ഫാം ഹൗസ് തുടങ്ങിയവയും സ്‌കൂളിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.