ഇരിക്കൂര്‍: ഊരത്തൂര്‍ ഇളംകരുമകന്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞം ഇന്നലെ ആരംഭിച്ചു. ഗുരുവായൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമി ജ്ഞാനാനന്ദ സരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം ചെയര്മാന് സ്വാമി കൃഷ്ണാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. യജ്ഞ പൗരാണികരായി ഒ.പി.തങ്കമണി മട്ടന്നൂര്‍, സുലോചന ശ്രീകണ്ഠപുരം എന്നിവരുമുണ്ടാവും.
കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് മേല്‍ശാന്തി നാരായണന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ആചാര്യന് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണം നടത്തി. സെപ്റ്റംബര്‍ ഒന്നിന് ഉണ്ണിയൂട്ടും രുക്മിണീസ്വയംവര ഘോഷയാത്രയും നടക്കും. യജ്ഞദിനങ്ങളില്‍ ഒരു മണിമുതല്‍ രണ്ടുവരെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം നടക്കും. പൂജാദി കര്‍മങ്ങള്‍ക്ക് ഗിരീഷ് ശര്‍മ കാരാംകുറിശ്ശി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: