ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

Monday 28 August 2017 9:54 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ കാലാവധിയുണ്ട്. ശബരിമല സ്ത്രീപ്രവേശന കേസ് അടക്കമുള്ള സുപ്രധാന കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതും ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ വിധിയും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. ഒറീസ ഹൈക്കോടതിയില്‍ 1977ല്‍ പ്രാക്ടീസ് ആരംഭിച്ച ദീപക് മിശ്ര1996ല്‍ ഒറീസ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ഉയര്‍ന്നു. 2010ല്‍ പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബര്‍ മുതല്‍ സുപ്രീംകോടതി ജസ്റ്റിസായി തുടരുന്നു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ അനന്തിരവനാണ് ജസ്റ്റിസ് ദീപക് മിശ്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.