മുംബൈ സ്ഫോടനം: സ്കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

Friday 15 July 2011 6:04 pm IST

ന്യൂദല്‍ഹി: മുംബൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ് അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച സ്കൂട്ടറിന്റെ ഉടമയെ സുരക്ഷ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഉടമസ്ഥനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ ആര്‍.കെ സിങ് തയ്യാറായില്ല. സ്ഫോടനവുമായി ബന്ധപ്പെട്ടതെന്നു കരുതുന്ന ഇ- മെയില്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. ഇതിലൂടെ സ്ഫോടനത്തിന് വിദേശ ബന്ധമുണ്ടോ എന്നു തെളിയും. സ്ഫോടനം നടന്ന പ്രദേശങ്ങളില്‍ നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി വരുന്നു. 11 സിഡികളിലാണ് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന പരിസരവാസികളല്ലാത്തവരെക്കുറിച്ച് അന്വേഷണമാരംഭിച്ചു. പ്രദേശവാസികളുള്‍പ്പെടെ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തെന്നും അദ്ദേഹമറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.