സിര്‍സയില്‍ പരക്കെ അക്രമം

Monday 28 August 2017 4:09 pm IST

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ദേര സച്ചാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ചതിനു തൊട്ടുപിന്നാലെ ഹരിയാനയില്‍ സംഘര്‍ഷം. ഹരിയാനയിലെ സിര്‍സയില്‍ ദേര സച്ചാ അനുകൂലികള്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു. ദേര സച്ചാ സൗദ ആസ്ഥാനം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് ഹരിയാനയിലും പഞ്ചാബിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ വലിയ തോതിലുള്ള സംഘര്‍ഷമാണ് രാജ്യത്ത് അരങ്ങേറിയത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന കലാപം ഉത്തരേന്ത്യയെ ഭീതിയിലായ്ത്തിയിരുന്നു. 35 ലധികം പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.