മോസ്കോ: സൈബീരിയയിലെ അഗതി മന്ദിരത്തിലുണ്ടായ അഗ്നിബാധയില്‍ നാലു പേര് വെന്തു മരിച്ചു.കിഴക്കന്‍ സൈബീരിയയിലെ അഗതി മന്ദിരത്തിലാണ് അഗ്നി ബാധയുണ്ടായത്.
കെട്ടിടത്തിനുള്ളില്‍ നിരവധി പേര് ഉള്‍പ്പെട്ടിടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അതേസമയം തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
തീപിടുത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മരണം സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരങ്ങള്‍. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ അഗതിമന്ദിരത്തിന് പുറത്തെത്തിച്ചുവെന്ന് അഗ്നിശമന സേനാ വിഭാഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: