തളിപ്പറമ്പ്: ബൈക്കിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. ചപ്പാരപ്പടവ് മംഗരയിലെ മൊട്ടമ്മല്‍ ഹൗസില്‍ ജയേഷ്(32), സജിത്ത് പടപ്പനങ്ങാട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ജയേഷിനെ സജിത്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യപിച്ച് അമിതവേഗതയില്‍ ബൈക്കോടിച്ചതാണ് അപകടകാരണം. ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: