ബാലരാമപുരം: കരമന-കളിയിക്കാവിള പാതവികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള റോഡ് വികസനം ഉടന്‍ നടപ്പിലാക്കണമെന്ന് ബഹജന സമിതിയോഗം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലും ഭൂമി ഉടമകള്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്കിയ സാഹചര്യത്തില്‍ ഈ പ്രദേശത്തെ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ ഗവണ്മെന്റ് അടിന്തര നടപടി സ്വീകരിക്കണമെന്ന് ബഹുജന സമിതിേയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് എം. നിസ്സാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ചെയര്മാന് അഡ്വ. എ.എന്‍. പ്രേംലാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: