ഇരിട്ടി താലൂക്ക് ആശുപത്രി : പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Monday 28 August 2017 7:22 pm IST

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു സംരക്ഷണ കേന്ദ്രത്തിനായി പണിത പുതിയ ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.മനോജ് മുഖ്യാതിഥിയായിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പില്‍, അഡ്വ.ഷീജ സെബാസ്റ്റിന്‍, പി.വി.നൗഫല്‍, കെ.രാജന്‍, പി.അശോകന്‍, ബാബു ജോസഫ്, എന്‍.അശോകന്‍, പി.പി.സുഭാഷ്, ഷേര്‍ളി അലക്‌സാണ്ടര്‍, കെ.വി.ശ്രീജ, ഇരിട്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് വര്‍ഗ്ഗീസ്, മാര്‍ഗ്ഗരറ്റ് ജോസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി മെമ്പര്‍ പി.വി.മോഹനന്‍, കൗണ്‍സിലര്‍ പി.വി.പ്രേമവല്ലി, മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.ശ്രീധരന്‍, കണ്ണൂര്‍ ഡിപിഎം ഡോ.കെ.വി. ലതീഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബിനോയ് കുര്യന്‍, പി.കെ. ജനാര്‍ദ്ദനന്‍, ബാബുരാജ് പായം, സി.അബ്ദുല്ല, പി.എം.രവീന്ദ്രന്‍ ബാബുരാജ് ഉളിക്കല്‍, സി.വി.എം.വിജയന്‍ കെ.ഇ.നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ സ്വാഗതവും, നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.