ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Monday 28 August 2017 7:47 pm IST

കണ്ണൂര്‍: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. പരീക്ഷണാര്‍ത്ഥം വയനാട്ടിലും തുടര്‍ന്ന് കാസര്‍ക്കോട്ടും നടപ്പാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ കണ്ണൂര്‍ ജില്ലയിലും താമസിയാതെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ടി.എ.മാത്യു, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സിസിലി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു.കരുണാകരന്‍, ശിശു സംരക്ഷണ സമിതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.