പരിയാരം: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പരിയാരം പഞ്ചായത്തില്‍ നിന്നും ആയിരംപേരെ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി പതിനഞ്ച് ബൂത്തുകളിലേക്കും ബൂത്ത് ഇന്‍ചാര്‍ജ്ജുമാരെ നിയമിച്ചു.
ജനരക്ഷായാത്രയുടെ കാലിക പ്രസക്തിയെക്കുറിച്ച് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്‍.കെ.ചന്ദ്രശേഖരന് മാസ്റ്റര്‍ വിശദീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് ഇന്‍ചാര്‍ജ്ജ് കെ.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഇ.വി.ഗണേശന് സ്വാഗതവും കെ.പത്മനാഭന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: