ഈഎസ്‌ഐ ആശുപത്രി ശോച്യാവസ്ഥയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം

Monday 28 August 2017 8:04 pm IST

ആലപ്പുഴ: ബീച്ച് വാര്‍ഡിലെ ഈഎസ്‌ഐ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുമെന്നും മന്ത്രി റ്റി.പി. രാമകൃഷ്ണന്‍. ആശുപത്രി പ്രവര്‍ത്തിക്കുന്ന 53 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനകം യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇരുനിലയിലുള്ള കെട്ടിടത്തിന്റെ ചുമരുകള്‍ പൊട്ടി പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വിവിധ വിഭാഗങ്ങളിലെ 15 ഓളം വരുന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കുന്നതിന് പരിമിതമായ സൗകര്യമാണുള്ളത്. വിവിധ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളടക്കമുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിച്ചു ഏറ്റവും മോശമായ അവസ്ഥയിലുള്ള ടോയ്‌ലെറ്റ് സൗകര്യത്തെക്കുറിച്ച് രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹായത്തോടെ അടിയന്തരമായി ടോയ്‌ലെറ്റുകള്‍ പുതുക്കിപ്പണിയുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി. പുതിയ കെട്ടിടം ആശുപത്രി കോമ്പൗണ്ടിനകത്തുതന്നെയാണ് നിര്‍മ്മിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.