കുട്ടനാട്: ദളിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിലൂടെ സ്വന്തം സമുദായത്തില്‍ പത്തു ബിഎക്കാരെ സ്വപ്നം കണ്ട അയ്യങ്കാളിയുടെ ആത്മാവിനോട് രാജ്യം നീതിപുലര്‍ത്തിയെന്ന് ബിജെപി ജില്ലാട്രഷറര്‍ കെ.ജി. കര്‍ത്താ. കുട്ടനാട് സംഘടിപ്പിച്ച അയ്യന്കാളിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എന്‍. ഹരിദാസ് അദ്ധ്യക്ഷനായി. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍.രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപിയെ ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, ടി.കെ. അരവിന്ദാക്ഷന്, എം.ആര്. സജീവ്, മണിക്കുട്ടന് ചേലേക്കാട്, കെ.ബി. ഷാജി, പി.എന്‍. രാജുക്കുട്ടി, സി. കൃഷ്ണമ്മ, ശോഭന കുമാരി, കെ.ആര്. മോഹന്‍ദാസ്, ഉല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു.
തൈക്കാട്ടുശ്ശേരി: മഹാത്മാ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ഉളവയ്പ്പ് അംബ്ദേക്കര്‍ ഗ്രാമവികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉളവയ്പ്പില്‍ മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ മാല ചാര്‍ത്തി ജന്മദിനാഘോഷ പരിപാടി ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളി ഉയര്‍ത്തിയ ആശയങ്ങളുടെ പ്രസക്തി ഓരോവര്‍ഷം കഴിയുംതോറും, വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമല്‍ രവീന്ദ്രന് പറഞ്ഞു. വിജയമ്മലാലു, ഇ.ആര്. രാജേഷ്, നന്ദു. പി.നായര്‍, കെ.ശശികുമാര്‍, വിനു ഔസേഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: