ചേര്‍ത്തല: താലൂക്ക് എന്‍എസ്എസ് യൂണിയന് 1,30,96,350 രൂപ വരവും 1,30,95,500 രൂപ ചെലവും 850 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റ്. വാരനാട് എംകെഎംഎന്എസ്എസ് ആയുര്‍വേദ ആശുപത്രി വികസനത്തിനായി 25 ലക്ഷവും യൂണിയന് വക കെട്ടിടങ്ങളുടെ നവീകരണത്തിന് പത്ത് ലക്ഷവും നീക്കിവച്ചു.
ചേര്‍ത്തല ആസ്ഥാനമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ദേവസ്വം ഗ്രൂപ്പ് രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നായകസഭാംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനായി. സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്. മുരീകൃഷ്ണന്, എസ്. ജയകൃഷ്ണന്, എ.വി. അനില്‍കുമാര്‍, പി.കെ. പരമേശ്വരക്കുറുപ്പ്, വി. ശ്രീകുമാര്‍, പി.ജി. കൃഷ്ണന്‍കുട്ടി നായര്‍, ഹരീഷ്, ശ്രീകുമാര്‍, സുരേഷ്ബാബു, ജി. ഗംഗാധരപ്പണിക്കര്‍, ജയശ്രീ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: