തൃശൂര്‍: അതിരപ്പിള്ളിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് ചാലക്കുടി ഫ്ളൈ ഓവര്‍ ജംഗ്ഷനില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പൊതുയോഗം, കവിയരങ്ങ്, നാടന്‍ പാട്ടുകള്‍, ചിത്ര രചന തുടങ്ങിയവ നടക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തും. ബി.ജെ.പി ജില്ല പ്രസിഡണ്ട് എ.നാഗേഷ്, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് പി.ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: