ബിജെപി അയ്യങ്കാളി ജയന്തി ആചരിച്ചു

Monday 28 August 2017 9:24 pm IST

കണ്ണൂര്‍: ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 154-ാംമത് ജയന്തി ആചരിച്ചു. ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.കെ.ഗിരിധരന്‍, പട്ടിക ജാതി/പട്ടിക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. അനുസ്മരണ പരിപാടിയില്‍ കെ.കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി/ പട്ടികമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.ശ്രീജിത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.