വരുന്നൂ, വാള്‍ഡറമ

Monday 28 August 2017 9:40 pm IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ അരങ്ങേറുന്ന അണ്ടര്‍ -17 ലോകകപ്പിന്റെ പ്രചരണത്തിനായി കാര്‍ലോസ് വാള്‍ഡറമയുള്‍പ്പെടെ അഞ്ചു ഇതിഹാസ താരങ്ങള്‍ മുംബൈ സന്ദര്‍ശിക്കും. വാള്‍ഡറമയ്ക്ക് പുറമെ ഫെര്‍നാന്‍ഡോ മോറിന്റ്‌സ്, മാഴ്‌സല്‍ ദെസൈലി, ജോര്‍ഗെ കാംപോസ്, ഇമാനുവല്‍ എമുങ്കെ എന്നിവരാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു താരങ്ങള്‍. ലോകകപ്പ് ട്രോഫി മുംബൈയില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്ന സെപ്റ്റംബര്‍ ആറിനാണ് ഇവര്‍ മുംബൈയിലെത്തുക. നവി മുംബൈയിലെ ഡോ: ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഇതിഹാസതാരങ്ങള്‍ കളിക്കും. ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലാണ് അണ്ടര്‍ 17 ഫിഫ ലോകകപ്പ്. ഇന്ത്യന്‍ ആരാധകരെ അടുത്തുകാണാനായി കാത്തിരിക്കുകയാണെന്ന് വാള്‍ഡറമ പറഞ്ഞു. രണ്ട് ദശാബ്ദം നീളുന്ന കരിയറില്‍ ഫിഫ ലോകകപ്പിന്റെ മൂന്ന് പതിപ്പുകളില്‍ കളിച്ചിട്ടുള്ള താരമാണ് വള്‍ഡറമ. ഫെര്‍നാന്‍ഡോ മോറിന്റസ് സ്‌പെയിനിനുവേണ്ടി രണ്ടുതവണ ലോകകപ്പില്‍ കളിച്ചു. 1998ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ അംഗമാണ് മാഴ്‌സെല്‍ ദെസൈലി. 2001,2003 വര്‍ഷങ്ങളില്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ലെസ് ബ്ലൂസിനെ നയിച്ചത് ദെസൈലിയായിരുന്നു. ഗോള്‍ കീപ്പറായി മാറിയ സ്‌ട്രൈക്കറാണ് ജോര്‍ഗെ കാംപോസ്. മെക്‌സിക്കോയ്ക്കുവേണ്ടി 1994,1998 ലോകകപ്പുകളില്‍ ഗോള്‍ വലയം കാത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.