അയ്യപ്പദര്‍ശനം പാഠ്യവിഷയമാക്കണം

Monday 28 August 2017 9:52 pm IST

അയ്മനം: സ്‌കൂളുകളില്‍ അയ്യപ്പദര്‍ശനം പാഠ്യ വിഷയമാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിന് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ സന്ദേശമാണ് ശബരിമല നല്‍കുന്നത്. എല്ലാ മതവിശ്വാസങ്ങളെയും അയ്യപ്പദര്‍ശനം ഉള്‍ക്കൊള്ളുന്നുണ്ട്. വിശ്വോത്തരമാണത്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഹിന്ദുക്കള്‍ വേണ്ടത്ര നിഷ്ഠ കാണിക്കുന്നില്ല. നാം മതം പഠിക്കണം. ഇതിനുള്ള ശ്രമം ദേവസ്വം ബോര്‍ഡ് ആരംഭിച്ചപ്പോള്‍ വര്‍ഗീയവാദിയായി മുദ്രകുത്താനാണ് ചിലര്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപദേശകസമിതി പ്രസിഡന്റ് പി.എസ്. റെജി അദ്ധ്യക്ഷനായി. കെ. സുരേഷ് കുറുപ്പ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍, ഡോ. പി.ആര്‍. കുമാര്‍, പഞ്ചായത്തംഗം ദേവകി ടീച്ചര്‍, വി.കെ. ബാലകൃഷ്ണന്‍ നായര്‍, ബിജു മാന്താറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.