മള്ളൂശേരി: എകെസിഎച്ച്എംഎസ് മള്ളൂശേരി 776-ാം നമ്പര്‍ ശാഖാ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളി ഗുരുദേവന്റെ 155-ാമത് ജന്മദിനാഘോഷം നടത്തി. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, ജന്മദിനാ സമ്മേളനം എന്നിവ ഉണ്ടായിരുന്നു. യൂത്ത്മൂവ്മെന്റ് ശാഖാ വൈസ് പ്രസിഡന്റ് ബിധിന്‍ രാജു അദ്ധ്യക്ഷനായി. പ്രസിഡന്റ് വി.കെ.ഗോപാലന് ഉദ്ഘാടനം ചെയ്തു. മഹാസഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡംഗം എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി എസ്. കണ്ണന്, ശ്രീജിത്ത് ബാബു, സനില്‍. പി.വി, അഞ്ചു സന്തോഷ്, ശ്രീക്കുട്ടി ബാബു, മഞ്ജു ചന്ദ്രബാബു, രമണിസുരേഷ്, ദീപാ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കടുത്തുരുത്തി: കെപിഎംഎസ്സ് കടുത്തുരുത്തി യൂണിന്റെ നേത്യത്വത്തില്‍ അയ്യന്‍കാളി ജന്മദിന അനുസ്മരണം നടത്തി. ജില്ലാ ട്രഷറര്‍ എം.ആര്. രാജന് ഉദ്ഘാടനം ചെയ്തു.യൂണിയന് പ്രസിഡന്റ് ബിജു ചന്ദ്രപറമ്പില് അദ്ധ്യക്ഷനായി. അനില്‍ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് മേമ്മുറി, ശ്രീലത രവീന്ദ്രന്, രാധാമണി രവി, കെ.ഇ. അരുണ്‍ മനോജ് മാഞ്ഞൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: