മണര്‍കാട് : മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രല്‍ ഇടവകയില്‍ നടന്ന വിശ്വാസ പ്രഖ്യാപന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അന്ത്യോഖ്യ സിംഹാസനത്തോടും, പാത്രിയര്‍ക്കീസ് ബാവായോടും, ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയോടും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലിത്തായോടും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരോടും, അചഞ്ചലമായ വിധേയത്വവും പ്രഖാപിച്ചുകൊണ്ടാണ് റാലി നടന്നത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരംഭിച്ച വിശ്വാസപ്രഖ്യാപന റാലി പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ കറുകയില്‍, കോട്ടയം ഇടവകയുടെ ഡോ. തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലിത്ത ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലിത്ത, ഫാ. ജെ. മാത്യു മണവത്ത്, അഡ്വ. റോയി ഐസക്ക്, ട്രസ്റ്റി സി.എം. അച്ചന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: