നദീസംയോജനത്തിനായി ജനകീയ കൂട്ടായ്മ

Monday 28 August 2017 9:55 pm IST

കോട്ടയം: കോട്ടയത്തിന്റെ ജീവനാഡികളായ നദികളെ വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതിയുമായി ജനകീയ കൂട്ടായ്മ.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ സംയോജന പദ്ധതിക്കാണ് ഇന്നലെ കോട്ടയത്ത് ജനകീയ കൂട്ടായ്മ രൂപം കൊണ്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍,സാധാരണക്കാര്‍ എന്നിവര്‍ ഈ കൂട്ടായ്മയുടെ ഭാഗമായി.തോടുകളും,നീര്‍ച്ചാലുകളും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു വീതി കൂട്ടി പുനസ്ഥാപിക്കാനാണ് യോഗ തീരുമാനം.പദ്ധതി തുടങ്ങുന്നതോടെ ഇറിഗേഷന്‍ വകുപ്പിന്റെ ധനസഹായം ലഭ്യകാകും.ഓരോ പ്രദേശത്തെയും ജനങ്ങളെ പങ്കാളികളാക്കി പദ്ധതി പൂര്‍ത്തികരിക്കാനാണ് തീരുമാനം. കോട്ടയത്തും സമീപ പ്രദേശത്തെയും ഏതാണ്ട് പതിനഞ്ചോളം തോടുകള്‍ കൈയ്യേറ്റ ഭീഷണിയിലാണ്.പ്രധാനപ്പെട്ട ജലസ്രോതസുകള്‍ മലിനമാകുന്നതും വലിയ പാരിസ്ഥിക പ്രശ്‌നമാകുന്നു.നീരൊഴുക്ക് വീണ്ടെടുക്കുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ നിന്നും മോചനമാകും.തോട് ഉപയോഗ ശൂന്യമായതോടെ ഏക്കര്‍ കണക്കിന് നെല്‍പ്പാടമാണ് തരിശായി കിടക്കുന്നത്. നദികള്‍ക്ക് വീണ്ടും തെളിനീരായി ഒഴുകുന്നതേ#ാടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. ജനകീയ കൂട്ടായ്മ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യ്തു. അഡ്വ:കെ.അനില്‍കുമാര്‍ അദ്ധ്യക്ഷനായി.ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്. ഹരിപ്രസാദ്, ഡോ:ബി.ശ്രീകുമാര്‍,ടി.ശശികുമാര്‍, കെ. കെ.ജോസഫ് ,എസ്.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഘട്ടങ്ങളിലായി ത്രിതല പഞ്ചായത്ത്,കടുംബശ്രീ,സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി ജനകീയ കൂട്ടായ്മ വിപുലമാക്കാന്‍ യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.