കോട്ടയം: എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന് 4.74 കോടിയുടെ ബജറ്റ്. 80-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ യൂണിയന് സെക്രട്ടറി എ.എം. രാധാകൃഷ്ണന് നായര്‍ ബജറ്റ് അവതരിപ്പിച്ചു.
സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന ബജറ്റില്‍ ഗാന്ധിനഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന എന്‍എസ്എസ് ശതാബ്ദി സ്മാരകത്തിന് 2.20 കോടിരൂപയും വിദ്യാഭ്യാസം, വിവിഹം, ചികിത്സാ സഹായം, ഭവനനിര്‍മ്മാണം എന്നിവക്ക് 10 ലക്ഷവും ശ്മശാനത്തിന്റെ നവീകരണത്തിന് 4 ലക്ഷവും യൂണിയന്റെ സ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് 15 ലക്ഷവും ആദ്ധ്യാത്മികം, എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 8 ലക്ഷവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി.
വൈസ്പ്രസിഡന്റ് പി. മധു, ട്രഷറര്‍ കെ.പി. കമലപ്പന്നായര്, അംഗങ്ങളായ ജി. ശശികുമാര്‍, എം.ബി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: