ഐപിഎസുകാരന്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

Monday 28 August 2017 10:00 pm IST

  കട്ടപ്പന: ഐപിഎസുകാരന്‍ ചമഞ്ഞ് ഉപ്പുതറയില്‍ താമസിച്ചുവന്നിരുന്ന വടകര തലായി കള്ളിക്കൂടത്തില്‍ ലിജീഷി(33)നെ പോലീസ് പിടികൂടി. മേച്ചേരിക്കടയ്ക്ക് സമീപം വാടക വീടെടുത്ത് ഉപ്പുതറ സ്വദേശിനിയായ യുവതിയോടൊപ്പമാണ് ഇയാള്‍ 2 മാസമായി കഴിഞ്ഞിരുന്നത്. ലിജീഷ് പികെ എന്ന പേരിനൊപ്പം ഐപിഎസ് എന്ന രേഖപ്പെടുത്തിയ ബോര്‍ഡ് ഇയാള്‍ വീടിന് മുന്‍പില്‍ സ്ഥാപിച്ചിരുന്നു. സംശയം തോന്നിയ ചിലര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ഇന്നലെ വൈകിട്ട് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ എസ്‌ഐയെന്ന് വ്യക്തമാക്കുന്ന ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും എസ്പിയുടെ യൂണിഫോം ധരിച്ച ചിത്രങ്ങളുള്ള മൊബൈല്‍ ഫോണും കേരളാ പോലീസ് അസോസിയേഷന്റെ ബാഗും എയര്‍ പിസ്റ്റളും പായ്ക്കറ്റ് പാന്‍ മസാലയും വീട്ടില്‍ നിന്ന് കണ്ടെത്തി. ഉപ്പുതറ എസ്‌ഐ എസ്. കിരണിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് വ്യക്തമായി. മറ്റ് തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.