ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പച്ചക്കറി ചന്തയില്‍ ചാവേറാക്രമണം. പത്തു പേര് മരിച്ചു. എട്ടു പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 25 പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. തെരക്കേറിയ ചന്തയിലേക്ക് പാഞ്ഞുവന്ന കാര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
താല് അല്ഫാറില് സുന്നി മുസ്ളീം ഭീകരര്‍ക്ക് എതിരെ നേടിയ വിജയം ആഘോഷിക്കാന്‍ സൈന്യം ഒരുങ്ങുമ്പോഴാണ് ചന്തയില്‍ ഭീകരാക്രമണം. ഷിയാ മുസ്ളീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ചാവേറാകാം കാര്‍ ഓടിച്ചിരുന്നതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: