ഇടുക്കി: മൂന്നാര്‍ കേസില്‍ കക്ഷി ചേരുന്നതിന് ഗ്രീന്‍ ട്രൈബ്യൂണല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.ഇടുക്കിയിലെ സിപിഎം നേതാവ് സി.വി വര്‍ഗീസ് കേസില്‍ കക്ഷി ചേരാന്‍ എത്തിയപ്പോഴാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
കേസുമായി ബന്ധമില്ലാത്ത നിരവധിപ്പേര്‍ കക്ഷി ചേരാന്‍ എത്തിയ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ ഇടപെട്ടത്. മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രദേശത്ത് അനധികൃതമായി കെട്ടിടം നിര്മ്മിച്ചിരിക്കുന്നവര്ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം ഉണ്ടാകണം.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ട്രൈബ്യൂണല്‍ സെപ്തംബര്‍ 22ന് കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: