മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ തുരന്തോ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം
നാഗ്പൂര്‍-മുംബൈ തുരന്തോ എക്സ്പ്രസ് തീവണ്ടിയുടെ എന്‍ജിനും ഒമ്പത് ബോഗികളുമാണ് പാളം തെറ്റിയത്. വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പത്ത് ദിവസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ ട്രെയിന്‍ അപകടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: