കൊച്ചി: എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന. ഇരുവരും നാലരയ്ക്ക് പിരിയുന്നതുവരെ കോടതിയില്‍ നില്‍ക്കണം. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് കോടതിയുടെ നടപടി.
ഫിനാന്‍സ് കണ്ട്രേളറെയും ശാസിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ കേസില്‍ വിളിച്ചുവരുത്തിയാണ് ഹൈക്കോടതി ശാസിച്ചത്. ഏഴ് വര്‍ഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ കുറ്റമാണെന്ന് കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: