കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം.ബാങ്കില്‍ എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
താലിബാന് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മൂന്നു മാസം മുന്‍പ് ഇതേ മേഖലയില്‍ നടന്ന ചാവേറാക്രമണത്തില്‍ 150 പേര് മരണമടഞ്ഞിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സുരക്ഷാ സൈനികര്‍ക്കും ശമ്പളം നല്കുന്ന ദിവസമായിരുന്നു ഇന്നലെ. ഈ സമയത്താണ് ചാവേറാക്രമണം. ബാങ്ക് കെട്ടിടം തകര്‍ന്ന് തരിപ്പണമായി. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: