ചേര്‍ത്തല: തകര്‍ന്ന റോഡില്‍ ഓട്ടോറിക്ഷകള്‍ പോകാന്‍ തയ്യാറാകുന്നില്ല, യാത്രക്കാര്‍ ദുരിതത്തില്‍. ചേര്‍ത്തലയില്‍ നിന്ന് തണ്ണിര്‍മുക്കം ഭാഗത്തേക്കാണ് യാത്ര പോകാന്‍ ഓട്ടോക്കാര് പോകാന്‍ തയ്യാറാകാത്തത്.
റോഡിന്റെ ശോച്യാവസ്ഥയാണ് കാരണം. ആശുപത്രി തുടങ്ങി അത്യാവശ്യ യാത്രക്കള്‍ക്ക് പോലും ഓട്ടോറിക്ഷാ വിളിച്ചാല്‍ ഓട്ടം പോകുന്നില്ല. രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീ യാത്രക്കാരെ പോലും കൊണ്ടു പോകാന്‍ ഓട്ടോക്കാര് തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പലരെയും ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ടതായും പരാതിയുണ്ട്. ഓട്ടോ തൊഴിലാളികളുടെ മേശ മായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ. സ്റ്റാന്‍ഡ് പെര്‍മിറ്റ് സംഘടിപ്പിച്ച് പ്രധാന സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത് റോഡ് തകര്‍ന്ന പേരില്‍ യാത്ര നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ് എന്ന് ദക്ഷിണ മേഖല പാസഞ്ചര്‍ അസ്സോസിയേഷന് പ്രസിഡന്റ് വേളോര്‍വട്ടം ശശികുമാര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഓട്ടോകള്‍ കണ്ട് എത്തി ഇവരുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത് തൊഴിലാളിയുടെ ലൈസന്‍സ് സസ്പെന്ഡ്ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: