ചേര്‍ത്തല: കേരളത്തിലാദ്യമായി നടപ്പാക്കുന്ന സ്വച്ഛാഗ്രഹ ശുചിത്വ പദ്ധതിക്ക് ചേര്‍ത്തലയില്‍ തുടക്കമായി. അദാനി ഫൗണ്ടേഷനും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷനും സംയുക്തമായാണ് 17 സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. പല ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകര്‍ക്കായി ശില്പശാല നടത്തി. പ്രോഗ്രാം ഓഫീസര്‍ യു. മഞ്ജുഷ ക്ലാസെടുത്തു. ചേര്‍ത്തല ഡിഇഒ കെ.പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എഇഒ എ.വി. സുഭാഷ് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: