വേളൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണം

Tuesday 29 August 2017 9:20 pm IST

കോട്ടയം: വേളൂര്‍ ബോസ് പബ്ലിക് ലൈബ്രറി ഹാസ്യ സാഹിത്യകാരനായിരുന്ന വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ 14-ാമത്തെ ചരമദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. വേളൂര്‍ ഗവ.എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ബോസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.ജി.ശശിധരന്‍ മുഞ്ഞനാട്ട് അദ്ധ്യക്ഷനായി. കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.ആര്‍.ചന്ദ്രമോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ കലാകാരന്മാരായ കോട്ടയം ഉണ്ണികൃഷ്ണന്‍, കെ.സതീശ് ചന്ദ്രന്‍, കോട്ടയം ടി.എസ്.അജിത്ത്, പി.തങ്കമണി, സുമ ബാബു എന്നിവരെ ആദരിച്ചു. ബാലകലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രചരണവിഭാഗം തലവന്‍ ബി.ശശികുമാര്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.