കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വ്വീസ് ആരംഭിച്ചു

Tuesday 29 August 2017 9:23 pm IST

പാലാ: പാലാക്കാര്‍ക്ക് മിന്നല്‍യാത്ര യാഥാര്‍ത്ഥ്യമാകുന്നു. കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ മിന്നല്‍ സര്‍വ്വീസ് പാലായ്ക്കും അനുവദിച്ചു. മലബാര്‍ ഭാഗത്തേക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് പാലാ ഡിപ്പോയില്‍ നിന്നും കാസര്‍കോട്ടേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. ജില്ലാ തലസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള ഡിപ്പോയില്‍ നിന്നും ആദ്യം ആരംഭിക്കുന്ന സര്‍വ്വീസാണ് പാലാക്ക് ലഭിച്ചിരിക്കുന്നത്. പാലാ- കാസര്‍കോട് സര്‍വ്വീസിന് ഏഴ് സ്റ്റോപ്പുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എ.ടി.സി സീരിയസുകളിലുള്ള 233, 234 എന്നീ രണ്ടു പുതിയ ബസുകളാണ് പാലായില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനായി എത്തിയിരിക്കുന്നത്. ഓരോ ബസിനും 39 സീറ്റുകള്‍ മാത്രമാണുള്ളത്. 8.30 മണിക്കൂറാണ് യാത്രാസമയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.