ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ വനിതകളിലെ മൂന്നാം സീഡ് ഗാബ്രൈന് മുഗുരുസ, മുന്‍ ഒന്നാം നമ്പര്‍ വീനസ് വില്യംസ് എന്നിവരും രണ്ടാം റൗണ്ടില്‍. അഞ്ചാം സീഡ് കരോളിന് വൊസ്നിയാക്കി, പുരുഷന്മാരില് നാലാം സീഡ് അലക്സാണ്ടര്‍ സവരേവ്, അഞ്ചാം സീഡ് മരിയന്‍ സിലിച്ച്, എട്ടാം സീഡ് ജോ വില്‍ഫ്രഡ് സോംഗ എന്നിവരും ആദ്യ കടമ്പ കടന്നു.
മുഗുരുസ യുഎസിന്റെ സീഡില്ലാ താരം വാര്‍വറ ലെപ്ചെങ്കോയെ തകര്‍ത്തു, സ്കോര്‍: 6-0, 6-3. വൊസ്നിയാക്കി, റൊമാനിയയുടെ മിഹ്യേല ബുസര്‍നെസ്കുവിനെ തോല്‍പ്പിച്ചു, സ്കോര്‍: 6-1, 7-5. ഇരുപതാം തവണ യുഎസ് ഓപ്പണില്‍ കളിക്കുന്ന ഒമ്പതാം സീഡ് വീനസിന് സ്ലൊവാക്യയുടെ വിക്ടോറിയ കുസ്മോവയെ കീഴടക്കാന്‍ മൂന്നു സെറ്റ് കളിക്കേണ്ടിവന്നു, സ്കോര്‍: 6-3, 3-6, 6-2.
പുരുഷന്മാരില് സവരേവ് ദാരിയന്‍ കിങ്ങിനെ മറികടന്നു, സ്കോര്‍: 7-6, 7-5, 6-4.
സിലിച്ച് യുഎസിന്റെ ടെന്നിസ് സന്ദ്ഗ്രെനെ വീഴ്ത്തി, സ്കോര്‍: 6-4, 6-3, 3-6, 6-3. റൊമാനിയയുടെ മാരിയസ് കോപില്‍, സോംഗയുടെ കരുത്തിനു മുന്നില്‍ വീണു, സ്കോര്‍: 6-3, 6-3, 6-4. അതേസമയം, ഏഴാം സീഡ് ബ്രിട്ടന്റെ ജൊഹാന കോണ്ടയ്ക്ക് തോല്‍വി. സെര്‍ബിയയുടെ സിഡില്ലാ താരം അക്സാന്ന്ദ്ര ക്രുനിക്കിനോട് 4-6, 6-3, 6-4ന് തോറ്റു ബ്രിട്ടീഷ് താരം.
വനിതകളില്‍ പതിമൂന്നാം സീഡ് പെട്ര ക്വിറ്റോവ, സൊളെയ്ന്‍ സ്റ്റീഫന്‍സ്, സോഫിയ കെനിന്, ക്രിസ്റ്റിന പ്ലിസ്കോവ, സയ്സായി ഷെങ്, യിങ് യിങ് ദ്യുവാന്, എകാത്രിന മകരോവ, ഷുവായി പെങ്, ആലിസ് കോര്‍നെറ്റ്, കരോളിന ഗാര്‍ഷ്യ, ആഷ്ലെയ്ഗ് ബാര്‍ത്തി, കാര്‍ല സുവാരസ് നവാരോ തുടങ്ങിയവരും; പുരുഷന്മാരില് പത്താം സീഡ് ജോണ്‍ ഇസ്നര്‍, പന്ത്രണ്ടാം സീഡ് പാബ്ലൊ കരേനൊ ബുസ്റ്റ, ലൂക്കാസ് പൗളി, സാം ക്വയറി, ഗൈല്‍സ് മുള്ളര്‍, ആല്‍ബര്‍ട്ട് റാമോസ് വിനൊലസ്, പുരുഷന്മാരില് മിസ്ക സവരേവ്, ഫ്ളോറിയന്‍ മെയര്‍, നിക്കോളസ് മാഹട്ട്, ഏണസ്റ്റ് ഗുല്‍ബിസ്, ബെന്നറ്റ് പെയര്‍, കെവിന് ആന്ഡേഴ്സണ് തുടങ്ങിയവരും ആദ്യ റൗണ്ടില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: