കടുത്തുരുത്തി: ശക്തമായ മഴയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു.കടുത്തുരുത്തി-പാല റോഡില്‍ അരുണാശ്ശേരി ഷാപ്പിന് സമീപത്തുളള കല്‍ക്കെട്ടാണ് നിലംപൊത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4:30 ആണ് സംഭവം.മഴ വെളളം ശക്തമായി ഒഴുകിയിറങ്ങിയതോടെ റോഡില്‍ നിന്നും പതിനഞ്ച് അടിയോളം ഉയരമുളള സംരക്ഷണ ഭിത്തി ഇടിഞ്ഞു കൈതോട്ടിലേക്ക് വീഴുകയായിരുന്നു.
ഇതോടെ പ്രധാന റോഡിലും വിളളല്‍ വീണ് അപകടകരമായ അവസ്ഥയിലായി.നിര്‍മ്മാണത്തിലെ അപാകമാണ് കല്‍ക്കെട്ട് ഇടിയുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.പോലീസിന്റെ നേത്യത്വത്തില്‍ അപകട മുന്നറിപ്പ് സ്ഥാപിച്ച് സുരക്ഷയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: