ചങ്ങനാശേരി: നഗരത്തിലെ പ്രധാന പാതയായ ബൈപാസ് റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂടണമെന്ന് യുവമോര്‍ച്ച നി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വലിയ കുഴികളില്‍ വീണ് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ബൈപ്പാസ് റോഡിലുള്ളത്.
അധികൃതര്‍ എത്രയും വേഗം റോഡിലെ കുഴികള്‍ മൂടി അടിയന്തിരമായി ടാറിങ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചങ്ങനാശേരി താലൂക്കിലെ മുഴുവന്‍ റോഡുകളിലെയും അവസ്ഥ ശോചനീയമാണ്. ഇതിനെതിരെ വഴിതടയല്‍ ഉള്‍പ്പെടെ ശക്തമായ സമരപരിപാടികള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ്, ജനറല്‍ സെക്രട്ടറി പ്രശാന്ത്, സംസ്ഥാനകമ്മിറ്റി അംഗം വി.വിനയകുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: