കട്ടപ്പന: ഉപ്പുതറയില്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. ഉപ്പുതറ മാത്തന്‍കുന്നേല്‍ ടോമി(50) യെയാണ് വാഹന പരിശോധനയ്ക്കിടയില്‍ ഉപ്പുതറ പോലീസ് പിടികൂടിയത്. പതിമൂന്ന് കുപ്പികളിലായി ആറര ലിറ്റര്‍ വിദേശമദ്യമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഉപ്പുതറ മേഖലയില്‍ മദ്യ കച്ചവടം നടത്തിവരുന്ന ആളാണെന്ന് പോലീസ് പറയുന്നു.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐ കിരണ്‍ എസ്. അഡീഷണല്‍ എസ്ഐ സുബൈര്‍ ഇ എ, എ എസ്ഐ ബിനോയ്, എന്നിവരുടെ നേതൃത്വ്വ
ത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: