കട്ടപ്പന: ചേരമ സാബവ ഡെവലപ്പ്മെന്റ് സൊസൈറ്റി ഇടുക്കി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പീഡനക്കേസില്‍ പിടിയില്‍. വള്ളക്കടവ് തെക്കുംകരയില്‍ സാജു(28) വിനെയാണ് പീഡന കേസില്‍ കട്ടപ്പന പോലീസ് ഇന്നലെ വൈകുന്നേരം പിടികൂടിയത്.
പരാതിക്കാരിയുടെ ഭര്‍ത്താവുമായി സൗഹൃദമുള്ള സാജു അടിക്കടി ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് വീട്ടിലെത്തുകയും യുവതിയുടെ പക്കല്‍ നിന്ന് 15 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ചു.
അശ്ലീല വീഡിയോ മൊബൈലില്‍ പകര്‍ത്തി അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് അയച്ച് നല്‍കിയും പണം കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: