കണ്ണൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ പാലുല്‍പ്പന്നങ്ങളുടെ കോമ്പോ കിറ്റുകള്‍ മില്‍മ വിപണിയിലെത്തിക്കും. പേഡ, പനീര്‍, ബട്ടര്‍, പനീര്‍ അച്ചാര്‍ തുടങ്ങി 280 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് 250 രൂപയ്ക്കാണ് വില്പനയ്ക്കായി എത്തിക്കുന്നത്. ഓണം ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായും മില്‍മ കണ്ണൂര്‍ ഡയറി മാനേജര്‍ അറിയിച്ചു. പാലും പാലുല്‍പ്പന്നങ്ങളും മില്‍മ ഔട്ട്ലറ്റുകള് വഴിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ലഭ്യമാക്കും. ഉപഭോക്തൃ ബോധവത്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡയറിയുടെ ഒരു പ്രചരണ വാഹനം സപ്തംബര്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഓണവിപണിയില്‍ 6.5 ലക്ഷം ലിറ്റര്‍ പാലിന്റെയും 1.7 കിലോ തൈരിന്റെയും വില്‍പ്പനയാണ് കണ്ണൂര്‍ ഡയറി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: