കണ്ണൂര്‍: ഓണം, ബക്രീദ് ഉത്സവാഘോഷത്തോടനുബന്ധിച്ച് ലീഗല്‍മെട്രോളജി വകുപ്പിന്റെ ഹെല്‍പ്ഡെസ്ക് കണ്ണൂര്‍ മുനിസിപ്പല്‍ ജൂബിലി ഹാളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. അളവ് തൂക്കം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതികള്‍ രേഖപ്പെടുത്തുന്നതിനും വാങ്ങിയ സാധനങ്ങളുടെ അളവ്, തൂക്കം എന്നിവ പരിശോധിച്ച് ബോധ്യപ്പെടാനും പാക്കേജ്ഡ് ഉല്പന്നങ്ങള് സംബന്ധിച്ചുളള പരാതികള്‍ നല്‍കുന്നതിനും ഹെല്‍പ്ഡെസ്കില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മേയര്‍ ഇ.പി.ലത ഹെല്പ്ഡെസ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വെളേളാറ രാജന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ലിഷ ദീപക്, ലീഗല്‍ മെട്രോളജി വകുപ്പ് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.നാസര്‍, ലീഗല്‍ മെട്രോളജി വകുപ്പ് കണ്ണൂര്‍ അസി കണ്ട്രോള് ഓഫീസിലെ ക്ലര്‍ക്ക് ഹാമില്ട്ടണ് എം.ജെ.എന്നിവര്‍ സംസാരിച്ചു. ഫോണ്‍: 0497 2706503, 2706504.
പ്രതികരിക്കാൻ ഇവിടെ എഴുതുക: