കണ്ണൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സൂക്ഷ്മ-ലഘു സംരംഭങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിപണനമേള മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന മേളകള്‍ ജനങ്ങള്‍ ഇതിനകം ഏറ്റെടുത്തതായി ഉദ്ഘാടന ചടങ്ങില്‍ മേയര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ഉത്പന്നങ്ങള്‍ എത്തിക്കാനായി എന്നതാണ് മേളകളുടെ വിജയമെന്നും ഗ്രാമീണമായി തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കാന്‍ ഇത്തരം മേളകള്‍ സഹായകമാകുമെന്നും മേയര്‍ പറഞ്ഞു.
കലക്ട്രേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.ബി.മുകുന്ദന്, കെഎസ്എസ്ഐഐ പ്രസിഡന്റ് ജോസഫ് പൈകട, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.രമേശന്, കെ.എന്‍.പീതാംബര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ചെറുകിട വ്യവസായ കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്ന മേള സപ്തംബര്‍ 2 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: