കണ്ണൂര്‍: ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം മാടായി ഗ്രാമപഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് പാലത്തിനു സമീപം 2 ലക്ഷം കാരചെമ്മീന് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പവിത്രന്റെ അധ്യക്ഷതയില്‍ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.കെ.ആബിദ പരിപാടി ഉദ്ഘാടനം ചെയ്തു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കമലാക്ഷി.കെ.പി., അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.കെ.സംഗീത, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ. ബൈജു എന്നിവര്‍ സംസാരിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ച് തുടര്‍ച്ചയായി 3 വര്‍ഷമാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: