കണ്ണൂര്‍: ഐആര്‍ഡിപി, എസ്ജിഎസ്വൈ, കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള കണ്ണൂര്‍ കോര്പ്പറേഷന് ഓഫീസ് കോമ്പൗണ്ടില്‍ ആരംഭിച്ചു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. 2016 മേളയില്‍ കൂടുതല്‍ വില്‍പ്പന നടത്തിയ ബ്ലോക്കിനുള്ള പുരസ്ക്കാരം മേയര്‍ ഇ.പി.ലത സമ്മാനിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ വെള്ളോറ രാജന്, ടി.ഒ.മോഹനന് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത് നന്ദിയും പറഞ്ഞു. ഗ്രാമ വികസന വകുപ്പിന്റെയും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സപ്തംബര്‍ രണ്ട് വരെയാണ് വിപണനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: