ഏഴാമത് ഗണേശസേവാ പുരസ്‌കാരം സി.കെ.ജാനുവിന്

Tuesday 29 August 2017 10:09 pm IST

കൂത്തുപറമ്പ്: കരേറ്റ സാര്‍വ്വജനിക ഗണേശോത്സവ സമിതി ഏര്‍പ്പെടുത്തിയ ഏഴാമത് ഗണേശസേവാ പുരസ്‌കാരം സി.കെ.ജാനുവിന് നല്‍കും. വനവാസി സഹോദരങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലെ മികവിനാണ് ആദിവാസി ഗോത്രസഭാ നേതാവായ സി.കെ.ജാനുവിന് ഇത്തവണത്തെ കരേറ്റ സാര്‍വ്വജനിക ഗണേശോല്‍സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമര്‍പ്പിക്കാന്‍ പുരസ്‌ക്കാര നിര്‍ണ്ണയസമിതി തീരുമാനിച്ചത്. സെപ്റ്റംബര്‍ 1ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പുരസ്‌കാരദാനച്ചടങ്ങില്‍ സി.കെ.ജാനുവിന് റിച്ചാര്‍ഡ് ഹേ എംപി പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങില്‍ നിരവധി സാമൂഹ്യ സേവന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വല്‍സന്‍ തില്ലങ്കേരി അദ്ധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.