തലശേരി: ചലച്ചിത്ര അക്കാഡമി അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് എകെപിഎ ഫോട്ടോപ്രദര്‍ശനവും തലശേരി മ്യൂസിക് അസോസിയേഷന് സംഗീത ഉപകരണ പ്രദര്‍ശനവും സംഘടിപ്പിക്കും. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 7, 8, 9 തീയ്യതികളിലാണ് പ്രദര്‍ശനം. കോസ്മോപൊളിറ്റന്ക്ലബ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി ഭാരവാഹികളുടെ യോഗം പ്രവര്‍ത്തനം വിലയിരുത്തി. സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മാണം അടുത്ത ദിവസം ആരംഭിക്കും. യോഗത്തില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ്പഞ്ചു, സാംസ്കാരിക മന്ത്രിയുടെ പിഎസ് പ്രമോദ്, ടി.ആര്.അജയന് എന്നിവര്‍ സംസാരിച്ചു. പ്രദീപ് ചൊക്ലി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: