ഇരിട്ടി : നന്മ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണക്കൂട്ടായ്മയും കുടുംബസംഗമവും 1 ന് കടത്തുംകടവ് ചക്കരക്കുട്ടന് ബാലസദനത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുട്ടന്നൂര് കോണ്‍കോഡ് കോളേജ് എന്‍എസ്എസ് അംഗങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനവും ഇതോടൊപ്പം ഇവിടെവെച്ചു നടക്കും. നന്മ കുടുംബ സംഗമത്തോടൊപ്പം കോണ്‍കോഡ് കോളേജും നന്മ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിക്കയത്തെ സ്റ്റെനിന്, സ്റ്റെഫിന് എന്നീ ഇരട്ട സഹോദരന്മാര്ക്കുള്ള സൗജന്യ ഭവന നിര്‍മ്മാണത്തിന്റെ പ്രഖ്യാപനവും ഇവിടെ നടക്കുന്ന ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
ബാലസദനത്തിലെ കുട്ടികള്‍ക്ക് നന്മ നല്കുന്ന ഓണക്കോടികളുടെ വിതരണം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. കോണ്‍കോഡ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ചക്കരക്കുട്ടന് ബാലസദനം പരിസരത്ത് ഒരുക്കുന്ന വിഷരഹിത പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകനും, നന്മയുടെ അംഗത്വ വിതരണോദ്ഘാടനം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും, വിവിധ പ്രതിഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്തു മെമ്പര്‍ തോമസ് വര്‍ഗ്ഗീസും നിര്‍വഹിക്കും. ഇരിട്ടി എംജി കോളേജ് അസോ.പ്രൊഫസര്‍ ഡോ.കെ.വി.ദേവദാസ് ആദ്യ മെമ്പര്‍ഷിപ്പ് കൈപ്പറ്റും. നന്മ ഡയറക്ടര്‍ പടിയൂര്‍ ബാലന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സന്തോഷ് കോയിറ്റി റിപ്പോര്‍ട്ടും, പദ്ധതി വിശദീകരണം പി.ധനേഷും അവതരിപ്പിക്കും. പി.ഹരീന്ദ്രന്‍ സ്വാഗതവും വി.കെ.സുധീഷ് നന്ദിയും പറയും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സന്തോഷ് കൊയിറ്റി, സി.ബാബു കീഴൂര്‍, പി.ഹരീന്ദ്രന്‍, വി.പി.സതീശന്, പി.പി.കുഞ്ഞൂഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: