ഇരിട്ടി: പേരാവൂര്‍ നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പേരാവൂര്‍ പോലീസ് ജീപ്പില്‍ രണ്ട് നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചു.പേരാവൂരിലെ വ്യാപാരികളുടെ സാംസ്കാരിക സംഘടനയായ ചേംബര്‍ ഓഫ് പേരാവൂരാണ് ക്യാമറകള്‍ക്കുള്ള ധനസഹായം നല്‍കിയത്.19000 രൂപ ചെലവിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
പേരാവൂര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി.സ്മിതേഷ് ചേംബര്‍ ഓഫ് പേരാവൂര്‍ ട്രഷറര്‍ ഷിനോജ് നരിതൂക്കില്‍ നിന്ന് ധനസഹായം ഏറ്റുവാങ്ങി.ചേംബര്‍ ഭാരവാഹികളായ കെ.എം.ബഷീര്‍, വി.കെ.വിനേശന്‍, പി.പി.ഷമാസ്, വി.കെ.രാധാകൃഷ്ണന്, സൈമണ്‍ മേച്ചേരി എന്നിവരും പോലീസുദ്യോഗസ്ഥരായ ജോസ് ജോസഫ്, സജേഷ്, പ്രേം പ്രശാന്ത്, സന്തോഷ്കുമാര്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: