പഴയങ്ങാടി: ദേവസ്വം ഭൂമി കയ്യേറി സ്വകാര്യ വ്യക്തി മതില് നിര്‍മ്മിക്കുന്നതായി പരാതി. ചരിത്ര ശേഷിപ്പുകളുടെ സംഗമ ഭൂമിയും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ മാടായി പാറ ദേവസ്വം ഭൂമിയിലാണ് കയ്യേറ്റം നടക്കുന്നത്. മാടായിപ്പാറയെ ദേവസ്വം ഭൂമിയായി വേര്‍തിരിക്കുന്ന മതിലാണ് സ്വകാര്യവ്യക്തി കയ്യേറി പുതിയ മതില് നിര്‍മ്മിക്കുന്നത്. ദേവസ്വം ഭൂമിയുടെ അതിരുകള്‍ പൊളിച്ച് പുതിയ മതില് നിര്‍മ്മാണം നടത്തുന്നത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്പെട്ടിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: