കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ ബാഗ് മോഷണം പോയി. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്റെ പണവും രേഖകളുമടങ്ങിയ ബാഗാണ് കഴിഞ്ഞ ദവിസം മോഷണം പോയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും രോഗികളുടെയും ജീവനക്കാരുടെയും പണവും ആഭരണങ്ങളും മോഷണം പോകുന്നത് തുടര്‍ക്കഥയാവുകയാണ്. നിരവധി തവണ മോഷണങ്ങള്‍ നടന്നിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. ഒരുമാസം മുമ്പ് ഡ്യൂട്ടി റൂമില്‍നിന്നും ഡോക്ടറുടെ പണം മോഷ്ടിക്കുന്നതിനിടയില്‍ ഒരു യുവതിയെ ഡോക്ടര്‍ തന്നെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആശുപത്രിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തികള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: