ചെറുപുഴ: പെരിങ്ങോം ഗവ.ഐടിഐക്ക് വേണ്ടി പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം പെരിങ്ങോം റസ്റ്റ് ഹൗസ് പരിസരത്ത് നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകള്‍ക്ക് മാറ്റം വരണമെന്നും എഞ്ചിനീയര്‍മാരല്ല സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ദരെയാണ് സമൂഹത്തിനാവശ്യമെന്നും ശിലാസ്ഥാപനം നിര്‍വ്വഹിച്ച് മന്ത്രി പറഞ്ഞു. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിആര്‍പിഎഫ് ഡിഐ.ജി എം.ജെ.വിജയ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.നളിനി, കെ.സത്യഭാമ, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശന്, മുന്‍ പ്രസിഡന്റ് പി.വി.തമ്പാന്, പഞ്ചായത്തംഗം കെ.പ്രജിത, ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ കെ.പി.ശിവശങ്കരന്, വ്യവസായ പരിശീലന വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ പി.കെ.മാധവന്, ഐടിഐ പ്രിന്‍സിപ്പല്‍ കെ.കെ.ശിവന്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.വിജയലക്ഷ്മി, തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: