കുടിയാന്മല: കുടുംബവഴക്കിനിടെ ഗൃഹനാഥന് തലക്കടിയേറ്റ് മരിച്ചു. പുലിക്കുരുമ്പ കൈതളത്തെ തുണ്ടത്തില്‍ അഗസ്തി (80) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകന് ബേബി (53) യാണ് പിതാവിനെ പട്ടികകൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഗസ്തിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ബേബിയെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.
അന്നക്കുട്ടിയാണ് മരിച്ച അഗസ്തിയുടെ ഭാര്യ. മറ്റുമക്കള്‍: മേരി, ജോസ്, അനീസ്, സോമി, സില്‍വി. മരുമക്കള്‍: ജോസഫ് വെള്ളാല്‍,സിസിലി, ലില്ലി, ലിനി, അബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: